യൂട്യൂബിലും സ്പോട്ടിഫൈയിലും തരംഗമായി; മണിക്കൂറുകൾക്കകം പ്രമുഖ അവതാരകന്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്തു

സിഡ്നി: പ്രമുഖ ഓസ്‌ട്രേലിയൻ ടെലിവിഷൻ അവതാരകൻ കാൾ സ്റ്റെഫാനോവിക് (Karl Stefanovic) ഹോസ്റ്റ് ചെയ്ത പുതിയ പോഡ്‌കാസ്റ്റ് എപ്പിസോഡ് പുറത്തിറങ്ങി 24 മണിക്കൂർ തികയുന്നതിന് മുൻപ് പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്തു. യൂട്യൂബ്, സ്പോട്ടിഫൈ, ആപ്പിൾ പോഡ്‌കാസ്റ്റ് തുടങ്ങിയ ജനപ്രിയ മാധ്യമങ്ങളിൽ നിന്നെല്ലാം ഈ എപ്പിസോഡ് നിലവിൽ അപ്രത്യക്ഷമായിരിക്കുകയാണ്.

എപ്പിസോഡ് പെട്ടെന്ന് നീക്കം ചെയ്തതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. “ദി കാൾ സ്റ്റെഫാനോവിക് ഷോ എന്നത് തികച്ചും ഒരു സ്വതന്ത്ര നിർമ്മാണമാണ്.വൻ പ്രീതി നേടിയ എപ്പിസോഡ് പെട്ടെന്ന് അപ്രത്യക്ഷമായത് ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *