സവർക്കറെ പുകഴ്ത്തുന്ന ചോദ്യം; ക്വിസ് വിവാദത്തിൽ അധ്യാപകന് സസ്‌പെൻഷൻ

കാസർകോട്: സ്കൂൾ ക്വിസ് മത്സരത്തിന്റെ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലെ എൽ.പി. സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഫ്രീഡം ക്വിസി’ലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്.

“ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?” എന്നായിരുന്നു ചോദ്യം. ഉത്തരമായി വി.ഡി. സവർക്കറെയാണ് നൽകിയിരുന്നത്. ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെതിരെയാണ് നടപടി സ്വീകരിച്ചത്.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. ചോദ്യാവലി തയ്യാറാക്കിയതിന്റെ സാഹചര്യം, അത് സ്കൂളുകളിലെത്തിയ രീതി തുടങ്ങിയവ സംബന്ധിച്ച് വിശദമായ പരിശോധനയും നടക്കുന്നുണ്ട്. വിവാദ ചോദ്യത്തിനെതിരെ വിവിധ വിദ്യാർഥി സംഘടനകളും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *