ഡബിൾ ഹാപ്പിനസ് സിഗരറ്റിൽ റേഡിയോ ആക്ടീവ് യുറേനിയവും ആർസനിക്കും കണ്ടെത്തി; പുതിയ പഠന റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന അനധികൃത ചൈനീസ് പുകയില ബ്രാന്റായ ‘ഡബിൾ ഹാപ്പിനസ്’ (Double Happiness) സിഗരറ്റുകളിൽ റേഡിയോ ആക്ടീവ് യുറേനിയവും മാരകമായ ആർസനിക്കും അടങ്ങിയിരിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ആരോഗ്യ രംഗത്ത് വലിയ ആശങ്കകൾക്കാണ് ഈ കണ്ടെത്തൽ വഴിവെച്ചിരിക്കുന്നത്.

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്തിവലിക്കുന്ന ഇത്തരം പുകയില ഉൽപ്പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മയും അവ ശരീരത്തിന് വരുത്തിവെക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അധികൃതർ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ പുകയില ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്ന വിഷാംശങ്ങൾക്ക് പുറമെ റേഡിയോ ആക്ടീവ് ഘടകങ്ങളും ഘനലോഹങ്ങളും കണ്ടെത്തുന്നത് ഉപയോക്താക്കൾക്ക് ജീവന് തന്നെ ഭീഷണിയാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ബ്ലാക്ക് മാർക്കറ്റ് വഴി വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഇത്തരം ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *