അവാർഡ് നേടിയ ഹ്രസ്വചിത്രം ‘GEN Z’ മെൽബൺ പ്രീമിയർ ഈ വാരാന്ത്യത്തിൽ

മെൽബൺ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവാർഡ് നേടിയ ഹ്രസ്വചിത്രമായ ‘GEN Z’-ന്റെ മെൽബൺ പ്രീമിയർ ഈ വാരാന്ത്യത്തിൽ നടക്കും. ജോസ് സണ്ണി സംവിധാനം ചെയ്ത ഈ ചിത്രം സാനു സിദ്ധാർത്ഥാണ് നിർമ്മിച്ചിരിക്കുന്നത്. തോമ്മി ഫിലിംസ് & എന്റർടൈൻമെന്റ് ബാനറിൽ Annu ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലും വിവിധ അന്താരാഷ്ട്ര വേദികളിലും ഇതിനകം ശ്രദ്ധ നേടുകയും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത ചിത്രം, ശക്തമായ കഥപറച്ചിലും സമകാലിക പ്രസക്തിയുള്ള പ്രമേയവുമാണ് മുന്നോട്ടുവെക്കുന്നത്.

”ഒരു തലമുറ മറ്റൊരു തലമുറയെ മനസ്സിലാക്കേണ്ട കഥ” എന്ന സന്ദേശവുമായി എത്തുന്ന ചിത്രം, തലമുറകൾക്കിടയിലെ ആശയവിനിമയത്തിനും ആത്മപരിശോധനയ്ക്കും വലിയ പ്രാധാന്യം നൽകുന്നു. കുടുംബ സമേതം കണ്ടിരിക്കേണ്ട ഈ ചിത്രത്തിന്റെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

  • തീയതി: 2026 സെപ്റ്റംബർ 12, ശനിയാഴ്ച
  • സമയം: വൈകുന്നേരം 6:30-ന്
  • സ്ഥലം: റീഡിംഗ് സിനിമാസ്, ഡാൻഡിനോങ് (Reading Cinemas, Dandenong)

ഫ്ലൈവേൾഡ് (Migration & Legal Services), എഫ്.സി.എൽ ലായേഴ്സ്, പ്രൈംലെൻഡ്, ഫിൻസേജ്, റെഡ് ചില്ലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *