ജയ്പുർ: രാജസ്ഥാൻ റോയൽസ് ടീമിന് ആശങ്ക ഉയർത്തി ഓപ്പണിംഗ് ബാറ്റർ വൈഭവ് സൂര്യവംശിക്ക് പരിക്ക്.ശനിയാഴ്ച സൺറൈസ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഫീൽഡിംഗിനിടെയാണ് താരം പരിക്കേറ്റ് ഗ്രൗണ്ട് വിട്ടത്. എതിര് ടീമിന്റെ ബാറ്റർ ഇഷാൻ കൃഷ്ണൻ അടിച്ച ഷോട്ട് തടയാൻ ഓടുന്നതിനിടെ കാലിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് വൈഭവ് പുറത്തായത്.
പരിക്ക് എത്രത്തോളം ഗുരുതരമാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. താരത്തിന്റെ പരിക്ക് ടീമിന്റെ തുടർ മത്സരങ്ങളിലേക്കുള്ള പദ്ധതികളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാജസ്ഥാൻ ക്യാമ്പ്.

