അരൂർ: കേരളത്തിൽ വ്യാപാരികൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുവാൻ പുതിയ സർക്കാർ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരമല്ലൂർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെച്ച് എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജിയെ ആദരിച്ചു. കൂടാതെ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. സംസ്ഥാന സെക്രട്ടറി സബിൽ രാജ്, ജേക്കബ് ജോൺ, വനിതാ വിംഗ് വർക്കിങ് പ്രസിഡന്റ് സാലി ജേക്കബ്, ടി. ഡി. പ്രകാശൻ, വേണുഗോപാൽ, സതീഷ്കുമാർ, ജോളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
സമ്മേളനത്തിൽ എരമല്ലൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. നസീർ പുന്നക്കൽ (പ്രസിഡന്റ്), ബിന്നി ജേക്കബ്, മജീദ് മാസ്സ് (വൈസ് പ്രസിഡന്റുമാർ), സതീഷ് കുമാർ (ജനറൽ സെക്രട്ടറി), മനോജ്, ഷെരീഫ് (സെക്രട്ടറിമാർ), ജോളി (ഖജാൻജി), എൻ. പി. ജോസഫ് (രക്ഷാധികാരി) എന്നിവരെ ഭാരവാഹികളായും ഇൻഷി അബ്ദുറഹ്മാൻ, മൻസൂർ, ഷമീർ, നവാസ്, സതീഷ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു.

