ഇന്ദോർ–അഹമ്മദാബാദ് ദേശീയപാതയിലെ ചിക്ലിയ ക്രോസിംഗിന് സമീപം ബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. തൊഴിലാളികളെ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർദിശയിൽ വന്ന എസ്യുവിയുമായി ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.
വാഹനത്തിൽ ഏകദേശം 40-ൽ അധികം ആളുകൾ യാത്ര ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദ്യം 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിലും പിന്നീട് കൂടുതൽ പേർ മരിച്ചു, മരണസംഖ്യ 15 ആയി ഉയർന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലും ഇന്ദോറിലേക്കും മാറ്റി ചികിത്സ നൽകുന്നുണ്ട്. ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും പരിക്കേറ്റവർക്കു ചികിത്സയും ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു

