സിഡ്നി: ഇരിക്കൂർ മണ്ഡലം എം.എൽ.എ. അഡ്വ. സജീവ് ജോസഫിന് സിഡ്നിയിൽ സ്വീകരണവും പ്രവാസി സംവാദവും ഒരുക്കുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ചാപ്റ്റർ ന്യൂ സൗത്ത് വേൽസിന്റെ (NSW) ആഭിമുഖ്യത്തിലാണ് ഈ സ്നേഹസംഗമം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം 7:00 മുതൽ 9:00 വരെ പെൻഡിൽ ഹില്ലിലെ 114 പെൻഡിൽ വേയിലാണ് (114 Pendle Way, Pendle Hill NSW 2145) പരിപാടി നടക്കുന്നത്. നാടിന്റെ വികസന വിഷയങ്ങളും പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളും ജനപ്രതിനിധിയുമായി നേരിട്ട് ചർച്ച ചെയ്യാനും ആശയങ്ങൾ പങ്കുവെക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
സൗജന്യ പ്രവേശനമുള്ള ഈ ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി +61 42 6848 390, +61 470 483 697, +61 448 604 459 എന്നീ ഫോൺ നമ്പറുകളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാ കോൺഗ്രസ് – യു.ഡി.എഫ്. അനുഭാവികളും മലയാളി സുഹൃത്തുക്കളും ‘മീറ്റ് & ഗ്രീറ്റ്’ പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

