വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ 18 സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബസിന് തീപിടിച്ചു. വിദൂര ഹൈവേയായ സ്റ്റുവർട്ട് ഹൈവേയിൽ അഡ്‌ലെയ്ഡ് റിവറിന് സമീപത്തുവെച്ചാണ് സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

യാത്രയ്ക്കിടെ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം പെട്ടെന്ന് തന്നെ റോഡരികിലേക്ക് ഒതുക്കി നിർത്തി കുട്ടികളെ ഉടൻ പുറത്തിറക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ബസ് പൂർണ്ണമായും തീഗോളമായി മാറി. ന്യൂ സൗത്ത് വെയിൽസിൽ (NSW) നിന്നുള്ള 18 വിദ്യാർത്ഥികളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഡീസൽ ചോർന്നുണ്ടായ യാന്ത്രിക തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് മറ്റൊരു ബസ് ഏർപ്പെടുത്തി വിദ്യാർത്ഥികളെ ലക്ഷ്യസ്ഥാനമായ കാതറിനിലേക്ക് അയച്ചു. ഡ്രൈവറുടെ ജാഗ്രത പതിനെട്ടോളം ജീവനുകൾ രക്ഷിച്ചെങ്കിലും, സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷാ പരിശോധനകളെക്കുറിച്ചും കൃത്യമായ അറ്റകുറ്റപ്പണികളെക്കുറിച്ചും സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *