വേൾഡ് മലയാളി കൗൺസിൽ സിഡ്‌നി പ്രൊവിൻസ് ഓണാഘോഷം സെപ്റ്റംബർ 19-ന്

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) സിഡ്‌നി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ മെഡോബാങ്കിലുള്ള മാർസ്ഡൻ സ്കൂൾ ഹാളിലാണ് (8 Rhodes Street, Meadowbank) ആഘോഷപരിപാടികൾ അരങ്ങേറുന്നത്.

കല-സാംസ്കാരിക വിഭാഗത്തിൽ മാതൃകാപരമായ നേതൃത്വം നൽകുന്ന ലക്ഷ്മി സുജിത് നായർക്ക് വേൾഡ് മലയാളി കൗൺസിൽ സിഡ്‌നി പ്രൊവിൻസ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ഓണത്തിന്റെ സാംസ്കാരിക തനിമ തൊട്ടറിഞ്ഞവർക്കും പുതിയതായി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ സ്വാഗതമരുളുന്നതാണ് പരിപാടി. ആഘോഷങ്ങളിൽ പങ്കുചേരാൻ താല്പര്യമുള്ളവർക്ക് https://eventik.com.au/…/wmc-sydney-onam-celebration-2026/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *