കൊച്ചി: യോനെക്സ് സൺറൈസ് ഓൾ ഇന്ത്യ സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരങ്ങൾ വിജയത്തോടെ മുന്നേറി.
പുരുഷ സിംഗിൾസിൽ കേരളത്തിന്റെ ജേക്കബ് തോമസ്, സിദ്ധാർഥ് മിശ്രയെ 15-12, 11-15, 15-9 എന്ന സ്കോറിന് പരാജയപ്പെടുത്തി അടുത്ത ഘട്ടത്തിലെത്തി.
വനിതാ ഡബിൾസിൽ കേരളത്തിന്റെ അപർണ ബാലൻ–ആരതി സാറ സുനിൽ സഖ്യം ഉത്തർപ്രദേശിന്റെ റിദ്ധി ഭരദ്വാജ്–ഉത്തരാഖണ്ഡിന്റെ സാംഭവി റൗത്താൻ സഖ്യത്തെ തോൽപ്പിച്ച് പ്രീക്വാർട്ടർ റൗണ്ടിലേക്ക് മുന്നേറി.

