‘അഭിനയം’ വിനയായി; എംബോളോയ്ക്ക് ചുവപ്പ് കാർഡ്, സ്വിറ്റ്സർലൻഡിന് തിരിച്ചടി

Referee Joao Pinheiro, of Portugal, gives a red card for Switzerland's Breel Embolo (7), left, during the World Cup quarterfinal soccer match between Argentina and Switzerland in Kansas City, Mo., Saturday, July 11, 2026. (AP Photo/Ed Zurga)

കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിനിടെ സ്വിറ്റ്സർലൻഡ് താരം ബ്രിൽ എംബോളോയ്ക്ക് ‘സിമുലേഷൻ’ (ഡൈവിങ്) നടത്തിയതിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും ലഭിച്ചത് മത്സരത്തിലെ നിർണായക വഴിത്തിരിവായി.

72-ാം മിനിറ്റിൽ അർജന്റീന താരം ലിയാൻഡ്രോ പരേഡസ് എംബോളോയെ ഫൗൾ ചെയ്തുവെന്നായിരുന്നു റഫറിയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) പരിശോധനയിൽ പരേഡസ് ഫൗൾ ചെയ്തിട്ടില്ലെന്നും എംബോളോ വീണത് സിമുലേഷനാണെന്നും വ്യക്തമായി. തുടർന്ന് പരേഡസിന് നൽകിയ മഞ്ഞക്കാർഡ് പിൻവലിച്ച റഫറി അത് എംബോളോയ്ക്ക് നൽകി. നേരത്തേ ഒരു മഞ്ഞക്കാർഡ് ലഭിച്ചിരുന്ന എംബോളോയ്ക്ക് ഇതോടെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും ലഭിച്ചു.

പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്സർലൻഡിനെതിരെ അധികസമയത്ത് അർജന്റീന 3-1ന് ജയിച്ച് സെമിഫൈനലിലേക്ക് മുന്നേറി. മത്സരശേഷം സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ തീരുമാനം കടുത്ത നിരാശയോടെയാണ് പ്രതികരിച്ചത്. അതേസമയം, ചുവപ്പ് കാർഡ് അർജന്റീനയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്ന് പരിശീലകൻ ലയണൽ സ്‌കലോണിയും സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *