പുരുഷ ടെന്നിസ് ലോകത്ത് ഒന്നാം നമ്പർ താരമായ ജാനിക് സ്പിന്നർ മികച്ച ഫോമിൽ മുന്നേറുന്നു. സ്പാനിഷ് താരം കാർലോസ് അൽകറാസ് പരിക്കിനെ തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ സിന്നറിന് കൂടുതൽ മുൻതൂക്കം ലഭിച്ചിരിക്കുകയാണ്.ക്ലേ കോർട്ട് സീസണിന്റെ ഭാഗമായി നടക്കുന്ന ടൂർണമെന്റുകളിൽ, പ്രത്യേകിച്ച് മാഡ്രിഡ് ഓപ്പൺ പോലുള്ള മത്സരങ്ങളിൽ സിന്നർ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടരുന്ന അദ്ദേഹം തുടർച്ചയായ വിജയങ്ങളിലൂടെ തന്റെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നു.മറ്റ് മുൻനിര താരങ്ങൾ സ്ഥിരത പുലർത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സിന്നറാണ് നിലവിൽ പ്രധാന വെല്ലുവിളിയായി ഉയർന്നിരിക്കുന്നത്. വരാനിരിക്കുന്ന ഗ്രാൻഡ് സ്ലാം ടൂർണമെന്റായ ഫ്രഞ്ച് ഓപൺ ലക്ഷ്യമാക്കി സിന്നറിന്റെ സാധ്യതകൾ കൂടുതൽ ശക്തമായതായി കണക്കാക്കപ്പെടുന്നു.അതേസമയം, അൽകരാസിന്റെ അഭാവം പുരുഷ ടെന്നിസ് രംഗത്ത് മത്സരതലത്തിൽ ഒരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ടെന്നും, അതോടെ സിന്നറിന് മേൽ പ്രതീക്ഷയും സമ്മർദ്ദവും ഒരേസമയം ഉയർന്നിരിക്കുന്നുവെന്നുമാണ് വിലയിരുത്തൽ

