സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന ആന്ധ്രാപ്രദേശ് സന്ദർശനത്തിന് തുടക്കമായി. സന്ദർശനത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ നിർമ്മിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് വിശാഖപട്ടണത്തെ സെമികണ്ടക്ടർ പദ്ധതിയുടെയും, കുർണൂൽ പുനരുപയോഗ ഊർജ്ജ സോണിന്റെയും ശിലാസ്ഥാപനവും അദ്ദേഹം നിർവ്വഹിക്കും. ആന്ധ്രാപ്രദേശിലെ പരിപാടികൾക്ക് ശേഷം കർണാടകയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, മൈസൂരുവിൽ സ്വാമി വിവേകാനന്ദ യുവജന സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *