ജർമനിയിൽ വീടിൻ്റെ മേൽക്കൂരയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി; രണ്ട് പേർ മരിച്ചു

ബെർലിൻ: ജർമനിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഗാൻഡർകെസെ (Ganderkesee) പട്ടണത്തിൽ ഒരു സ്വകാര്യ ചെറുവിമാനം വീടിന്റെ മേൽക്കൂരയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. സംഭവസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ കൂടുതൽ ആളപായം ഒഴിവായി.

ഓൾഡൻബർഗിന് സമീപത്തെ പാർപ്പിട മേഖലയിലാണ് അപകടമുണ്ടായത്. വിമാനം വീടിന്റെ ചരിഞ്ഞ മേൽക്കൂരയിൽ നേരിട്ട് ഇടിച്ചുകയറുകയായിരുന്നു. തുടക്കത്തിൽ ഒരാൾ മരിച്ചതായും മറ്റൊരാളെ കാണാതായതായും പൊലീസ് അറിയിച്ചിരുന്നെങ്കിലും, ദീർഘനേരം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വിമാനത്തിലുണ്ടായിരുന്ന ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവർ ബ്രെമൻ സ്വദേശികളായ 65-ഉം 77-ഉം വയസ്സുള്ള പുരുഷന്മാരാണെന്ന് പൊലീസ് അറിയിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയും വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *