സപ്ലൈകോ ഓണം വിറ്റുവരവ് 300 കോടി കടന്നു; ആകെ വിൽപ്പന 324.18 കോടി രൂപ

തിരുവനന്തപുരം: ഓണക്കാലത്തെ സപ്ലൈകോ വഴിയുള്ള വിപണനത്തിൽ വൻ മുന്നേറ്റം. സപ്ലൈകോയുടെ ഓണം വിറ്റുവരവ് 300 കോടി രൂപ കടന്നു. ആഗസ്റ്റ് 24 വൈകിട്ട് ആറു മണിവരെയുള്ള കണക്കുകൾ പ്രകാരം 324.18 കോടി രൂപയുടെ ആകെ വിൽപ്പനയാണ് സപ്ലൈകോ ഔട്ട്‍ലെറ്റുകളിലൂടെ രേഖപ്പെടുത്തിയത്.

ഇതിൽ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പന 117.37 കോടി രൂപയും നോൺ-സബ്‌സിഡി സാധനങ്ങളുടെ വിൽപ്പന 206.91 കോടി രൂപയുമാണ്. ഉത്സവ വിപണിയിലെ സജീവ ഇടപെടലിലൂടെ പൊതുജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സാധിച്ചതിന്റെ പ്രതിഫലനമാണ് ഉയർന്ന വിറ്റുവരവിലൂടെ പ്രകടമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *