സിഡ്നി: അത്യാധുനിക സൗകര്യങ്ങളോടെ നാല് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടുന്ന പുതിയ സിഡ്നി ഒളിമ്പിക് പാർക്ക് മെട്രോ സ്റ്റേഷന്റെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. പദ്ധതിയുടെ നിർമ്മാണ കരാർ ഔദ്യോഗികമായി കൈമാറി.
പ്രതിമണിക്കൂറിൽ ഏകദേശം 25,000 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിലാണ് പുതിയ മെട്രോ സ്റ്റേഷനും പരിസര പ്രദേശങ്ങളും രൂപകൽപ്പന ചെയ്യുന്നത്. നിലവിൽ ഒളിമ്പിക് പാർക്കിൽ പ്രവർത്തിക്കുന്ന ഹെവി റെയിൽവേ സ്റ്റേഷന് മണിക്കൂറിൽ ഏകദേശം 40,000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. നിലവിലുള്ള സംവിധാനങ്ങൾക്ക് അധിക കരുത്ത് പകർന്ന്, മേഖലയിലെ യാത്രാക്ലേശം പൂർണ്ണമായി പരിഹരിക്കാനും വൻ ജനക്കൂട്ടത്തെ സുഗമമായി കൈകാര്യം ചെയ്യാനും പുതിയ മെട്രോ സ്റ്റേഷൻ വരുന്നതോടെ സാധിക്കും.

