ഗ്യാനേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ചും കേസെടുത്തേക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച് അന്വേഷണവും നടത്താൻ നീക്കം. കേസിൽ പുതിയ തെളിവുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. മലേഷ്യൻ കമ്പനിയായ പതി–ബെൽ (PATI-BEL) കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായിരുന്ന ലീ സീ ബീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും.

ലീയുടെ ബന്ധുക്കളെ കാണുന്നതിനായി അന്വേഷണസംഘം മലേഷ്യയിലേക്ക് പോകാനും ശ്രമിക്കുന്നുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങൾ പരിശോധിച്ച എസ്.പിമാർ ഇന്ന് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *