തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും നിയമസഭാ സമുച്ചയത്തിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. കുടുംബത്തിന് അടിയന്തരമായി വീട് അനുവദിക്കണമെന്നതടക്കമുള്ള പ്രധാന ആവശ്യങ്ങൾ അവർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി കുടുംബത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.
അട്ടപ്പാടി മധുവിന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചു; വീട് അനുവദിക്കണമെന്ന് ആവശ്യം

