ഗാന്ധിജയന്തി വാരാചരണത്തിന് തുടക്കമായി

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി. വാരാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സിവിൽ സ്റ്റേഷൻ പരിസരത്തെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ കെ. സുധീർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഐ. ആർ. പ്രസാദ്, അസിസ്റ്റന്റ് എഡിറ്റർ ആർ. ഗ്രീഷ്മ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സി. ഡി. റെൻസി, വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *