നവരാത്രി ആഘോഷ നിറവിൽ നാട്; പൂജവെയ്പ് ഇന്ന്, വിദ്യാരംഭം ബുധനാഴ്ച

തിരുവനന്തപുരം: നാടെങ്ങും നവരാത്രി ആഘോഷങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ. ദുർഗ്ഗ, ലക്ഷ്മി, സരസ്വതി ദേവിമാരെ ആരാധിക്കുന്ന നവരാത്രി ദിനങ്ങളിലെ പ്രധാന ചടങ്ങായ ദുർഗ്ഗാഷ്ടമിക്ക് തുടക്കമായി. ചില ആചാരങ്ങൾ പ്രകാരം നാളെയാണ് ദുർഗ്ഗാഷ്ടമി ആരംഭിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും വീടുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ഇന്നു വൈകിട്ടും നാളെയുമായി ഗ്രന്ഥങ്ങളും പഠനോപകരണങ്ങളും പൂജ വെയ്ക്കും.

ചൊവ്വാഴ്ചയാണ് മഹാനവമി ആചരിക്കുന്നത്. തുടർന്ന് ബുധനാഴ്ച രാവിലെ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സരസ്വതി മണ്ഡപം, പൂജപ്പുര സരസ്വതി മണ്ഡപം, കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, മലപ്പുറം തിരൂർ തുഞ്ചൻ പറമ്പ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലുമുൾപ്പെടെ വിപുലമായ വിദ്യാരംഭ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *