കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ കോടതി ജീവനക്കാരൻ മരിച്ചു

കോഴിക്കോട്: വിലങ്ങാട് വായാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. വടക്കേ വായാട് വേലിയേരി സുനിൽ ആണ് മരിച്ചത്. ആലപ്പുഴയിൽ കോടതി ജീവനക്കാരനായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *