നിയമാനുസൃത വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം; വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴയിൽ മാർച്ച് നടത്തി

തൊടുപുഴ: സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കൃത്യമായി ലൈസൻസുകളും മറ്റ് രേഖകളും കരസ്ഥമാക്കി വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് സുഗമമായി കച്ചവടം ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു. വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൊടുപുഴയിൽ നടത്തിയ മുനിസിപ്പൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലീംകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വഴിയോര കച്ചവടക്കാർക്കായി കൃത്യമായ സ്ഥലങ്ങൾ നിശ്ചയിച്ച് അവരെ പുനരധിവസിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, ജില്ലാ ട്രഷറർ ആർ. രമേശ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ തങ്കച്ചൻ കോട്ടയ്ക്കകത്ത്, പി. എസ്. മോഹൻദാസ്, ജില്ലാ സെക്രട്ടറിമാരായ സാലി എസ്. മുഹമ്മദ്, സിബി കൊച്ചുവള്ളാട്ട്, മേഖലാ പ്രസിഡന്റ് എൻ. പി. ചാക്കോ, യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി സിയാദ് ഖാൻ, വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഷീന ജോസ്, വർക്കിംഗ് പ്രസിഡന്റ് സജി പി. ജോസ്, വി. ജെ. ചെറിയാൻ, അശ്വതി മധു, സജി കണ്ണമ്പുഴ, മാർട്ടിൻ തോമസ്, ജോർജുകുട്ടി ജോസ്, ജിമ്മി കുര്യൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *