‘ഇത് തുടക്കം മാത്രം, ഇനിയും ഏറെ ദൂരം പോകാനുണ്ട്’; സന്ദേശവുമായി അഭിജീത് ദീപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രക്ഷോഭം അവസാനിപ്പിച്ചെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. പ്രതിഷേധത്തിന് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഇത് തുടക്കം മാത്രമാണ്. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഈ പ്രസ്ഥാനം ഒരു വ്യക്തിയുടേതല്ല, യുവജനങ്ങളുടെ കൂട്ടായ പോരാട്ടമാണ്,” എന്ന് ദീപ്കെ പറഞ്ഞു. തന്നെ നായകനായി കാണരുതെന്നും പ്രക്ഷോഭത്തിന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ സംവിധാനത്തിലും തൊഴിൽ മേഖലയിലും സമഗ്രമായ പരിഷ്കാരങ്ങൾ ഉണ്ടാകുന്നതുവരെ പൊതുജന പങ്കാളിത്തം തുടരുമെന്നും പ്രക്ഷോഭം ഉയർത്തിക്കാട്ടിയ വിഷയങ്ങളിൽ തുടർന്നും ഇടപെടുമെന്നും ദീപ്കെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *