രാജസ്ഥാനിൽ മൂന്ന് ഭൂചലനങ്ങൾ; വീടുകൾക്ക് നേരിയ കേടുപാടുകൾ

കോട്ട: രാജസ്ഥാനിലെ ഝലാവർ ജില്ലയിൽ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. പിരാവ ബ്ലോക്കിലെ നോലായ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നാല്–അഞ്ച് ഗ്രാമങ്ങളിലാണ് സെപ്റ്റംബർ 15ന് രാവിലെ ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. രാവിലെ 7നും 9.50നും ഇടയിലായിരുന്നു തുടർച്ചയായ മൂന്ന് ചലനങ്ങൾ.

ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒരു സർക്കാർ സ്കൂളിലെ വിദ്യാർഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽനിന്ന് പുറത്തിറക്കിയതായി റിപ്പോർട്ടുണ്ട്.

ചില വീടുകളുടെ ചുവരുകളിൽ വിള്ളലുകൾ രൂപപ്പെട്ടതൊഴിച്ചാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *