തൃശ്ശൂർ പൂരം ആണുങ്ങൾക്ക് മാത്രമായുള്ള ആഘോഷമല്ല; പെണ്ണുങ്ങൾക്കും നിർഭയം ആഘോഷിക്കാനാകണം: റിമ കല്ലിങ്കൽ

തൃശ്ശൂർ പൂരം ആണുങ്ങൾക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്ന രീതി മാറണമെന്നും സ്ത്രീകൾക്കും പൂരപ്പറമ്പിൽ ഭയമില്ലാതെ സ്വാതന്ത്ര്യത്തോടെ ആഘോഷിക്കാൻ കഴിയണമെന്നും നടി റിമ കല്ലിങ്കൽ. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പൂരപ്പറമ്പിലെ അനുഭവങ്ങളും തന്റെ നിലപാടുകളും താരം തുറന്നുപറഞ്ഞത്.

സ്വന്തം നാടായ തൃശ്ശൂരിലെ പൂരത്തോടും വെടിക്കെട്ടിനോടുമൊക്കെ കുട്ടിക്കാലം മുതലേ വലിയ ആവേശമുള്ള വ്യക്തിയാണെങ്കിലും പൂരപ്പറമ്പിൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക് സ്വതന്ത്രമായി വന്ന് ആഘോഷിക്കാൻ സാധിക്കാത്ത സാഹചര്യം ഇന്നും നിലനിൽക്കുന്നുണ്ടെന്ന് റിമ ചൂണ്ടിക്കാട്ടി. “പൂരം ആണുങ്ങളുടേതാണ് എന്ന് പറയുന്നത് പെണ്ണുങ്ങളുടെ വിഷമം കൊണ്ടാണ്; ഞങ്ങൾക്കും ആ ജനക്കൂട്ടത്തിനിടയിൽ നിന്ന് പൂരം ആഘോഷിക്കണം,” റിമ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *