വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിരുന്നു.
അഞ്ച് വയസ്സുള്ള ആൺ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൂട്ടിൽ കുടുങ്ങിയ പുലിയെ പിന്നീട് പെരിയാർ കടുവ സങ്കേതത്തിൽ തന്നെ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു

