കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് പാങ്ങോട് യുദ്ധസ്മാരകത്തിൽ ആദരവർപ്പിച്ചു

തിരുവനന്തപുരം: കാർഗിൽ വിജയ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധസ്മാരകത്തിൽ ആദരവർപ്പിച്ചു. സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ചടങ്ങിൽ പങ്കെടുത്തു സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.

മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി 1999-ലെ കാർഗിൽ യുദ്ധത്തിൽ ജീവൻ വെടിഞ്ഞ ധീരസൈനികരുടെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ദിനാചരണം സംഘടിപ്പിച്ചത്. ചടങ്ങിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും വിരമിച്ച സൈനികരും ജവാന്മാരും പങ്കെടുത്തു അന്തിമോപചാരം അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *