ഉച്ചകോടിക്കായി ട്രംപ് ചൈനയിൽ

ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉന്നതതല ഉച്ചകോടിക്കായി ചൈനയിലെത്തി. ബെയ്ജിംഗ് വിമാനത്താവളത്തിലെത്തിയ ട്രംപിന് ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരണം നൽകി. സൈനിക ഗാർഡ് ഓഫ് ഓണറും ഒരുക്കിയിരുന്നു.

2017ന് ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്. ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരം, തായ്‌വാൻ വിഷയം, ഇറാൻ യുദ്ധസാഹചര്യം, ആണവായുധ നിയന്ത്രണം എന്നിവ ചർച്ചകളിലെ പ്രധാന വിഷയങ്ങളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

“ചൈനയും അമേരിക്കയും മികച്ച ഭാവിയിലേക്ക് നീങ്ങും” എന്ന് ട്രംപ് ബെയ്ജിംഗിൽ പറഞ്ഞു. ചൈനയുമായുള്ള ബന്ധം മുമ്പെക്കാളും മെച്ചപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, “സഹകരണമാണ് വേണ്ടത്, ഏറ്റുമുട്ടലല്ല” എന്നാണ് ഷി ജിൻപിംഗ് പ്രതികരിച്ചത്

ടെസ്‌ല മേധാവി എലോൺ മസ്ക്, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങി പ്രമുഖ വ്യവസായികളും ട്രംപിനൊപ്പമുണ്ട്. ചൈന കൂടുതൽ അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളും വിമാനങ്ങളും വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറുകൾക്കായും അമേരിക്ക ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *