കേന്ദ്ര ബജറ്റ് 2027-28; ഐടി മേഖലയിലെ വിദഗ്ധരുമായി ധനമന്ത്രി നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: 2027-28 വർഷത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി വിവരസാങ്കേതിക (ഐടി) മേഖലയിലെ വിദഗ്ധരുമായും വ്യവസായ പ്രതിനിധികളുമായും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന ആറാമത് ബജറ്റ് പൂർവ കൂടിയാലോചനാ യോഗത്തിലാണ് ധനമന്ത്രി അധ്യക്ഷത വഹിച്ചത്.

സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അനുരാധ താക്കൂർ, നീതി ആയോഗ് സി.ഇ.ഒ അനുരാഗ് ജെയിൻ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വരുന്ന ബജറ്റിന് മുന്നോടിയായി വിവിധ മേഖലകളിലെ പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നതിന്റെ ഭാഗമായാണ് ധനമന്ത്രാലയം ഈ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ഐടി മേഖല നേരിടുന്ന വെല്ലുവിളികളും മുൻഗണനാ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. ഫെബ്രുവരി ഒന്നിനാണ് 2027-28 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *