സൗദിയിലെ ഹൂതി ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ; ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന യൂറോപ്യൻ പാർലമെന്റ് പ്രമേയത്തെ സ്വാഗതം ചെയ്ത് യമൻ

Bundesaussenminister Frank-Walter Steinmeier, SPD, beim Treffen mit Vertretern von Nichtregierungsorganisationen im Internationalen Club Berlin, 04.11.2015. Copyright: Michael Gottschalk/photothek.net [Tel. +493028097440 - www.photothek.net - Jegliche Verwendung nur gegen Honorar und Beleg. Urheber-/Agenturvermerk wird nach Paragraph13 UrhG ausdruecklich verlangt! Es gelten ausschliesslich unsere AGB.]

ന്യൂയോർക്ക്: സൗദി അറേബ്യയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ജനവാസ മേഖലകളെയും സാധാരണ പൗരന്മാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം സൈനിക നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയും ഏറ്റുമുട്ടലുകളും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ കടുത്ത ദുരിതമാണ് വിതയ്ക്കുന്നതെന്നും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സംഘർഷങ്ങൾക്ക് എത്രയും വേഗം രാഷ്ട്രീയമായ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, യമനിലെ ഹൂതി പ്രസ്ഥാനത്തെ ഔദ്യോഗികമായി ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് (ഇ.യു) ആവശ്യപ്പെട്ടുകൊണ്ടുള്ള യൂറോപ്യൻ പാർലമെന്റിന്റെ നിർണായക പ്രമേയത്തെ യമൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണി ഉയർത്തുന്ന ഹൂതികളുടെ ആക്രമണങ്ങളെ തടയിടാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നടപടികൾ അനിവാര്യമാണെന്ന് യമൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *