നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ വി. ഗീവർഗീസിന്റെ തിരുനാൾ ശനിയാഴ്ച തുടങ്ങും

തൊടുപുഴ: മരിയൻ തീർത്ഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ അത്ഭുതപ്രവർത്തകനായ വി. ഗീവർഗീസിന്റെ തിരുനാൾ ഏപ്രിൽ 18, 19 (ശനി, ഞായർ) തീയതികളിൽ ആഘോഷപൂർവ്വം നടക്കും. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായും വിശ്വാസികളെ പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായും പള്ളി വികാരി ഫാ. പോൾ നെടുമ്പുറത്ത് അറിയിച്ചു.

ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 6:30-ന് വിശുദ്ധ കുർബാനയോടെയും നൊവേനയോടെയുമാണ് തിരുനാൾ കർമ്മങ്ങൾക്ക് തുടക്കമാകുന്നത്. 7:30-ന് കൊടിയേറ്റ് നടക്കും. തുടർന്ന് ജപമാലയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. വൈകുന്നേരം 5 മണിക്ക് പത്തുകുത്തി കപ്പേളയിൽ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. തോമസ് കൊട്ടാരത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ സന്ദേശം നൽകും. തുടർന്ന് പ്രകടനവും സമാപന പ്രാർത്ഥനയും കോഴിലേലവും സ്നേഹവിരുന്നും നടക്കും.

പ്രധാന തിരുനാൾ ദിനമായ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന നടക്കും. 7:30-ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. സെബാസ്റ്റ്യൻ വെള്ളാപ്പള്ളിൽ സന്ദേശം നൽകും. തുടർന്ന് കുരിശടിയിലേക്കുള്ള ഭക്തിനിർഭരമായ പ്രദിക്ഷണവും കോഴിലേലവും ഉണ്ടായിരിക്കും. രാവിലെ 10:30-നും വൈകുന്നേരം 4:30-നും വിശുദ്ധ കുർബാനയോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. പോൾ നെടുമ്പുറത്ത്, അസി. വികാരി ഫാ. സെബാസ്റ്റ്യൻ വെള്ളാപ്പള്ളിൽ, പ്രിൻസിപ്പൽ ഫാ. ജോൺ കടവൻ, കൈക്കാരന്മാരായ ബിജു മാത്യു കൊമ്പനാത്തോട്ട്, ബണ്ണി ജോസഫ് കല്ലുപുരയിൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *