കളത്തൂക്കടവ്: കളത്തൂക്കടവിൽ വാഹനം ഹൈടെൻഷൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ശക്തമായ ഇടിയിൽ പോസ്റ്റ് ഒടിഞ്ഞുവീണു. അപകടത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനായി മൂന്നിലവ് ഫീഡർ ഫാൾട്ടി ആക്കിയിരിക്കുകയാണ്. അതിനാൽ പ്രദേശത്ത് കുറച്ചുസമയത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കളത്തൂക്കടവിൽ വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു; മേഖലയിൽ വൈദ്യുതി മുടങ്ങും

