ലേക്ഹാവൻ: സിസിഎംഎയുടെ നേതൃത്വത്തിൽ വോളിബോൾ പ്രേമികൾക്കായി ‘വ്യോങ് വോളി ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് 2026’ (Wyong Volley Championship Tournament 2026) സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 26 ശനിയാഴ്ച ലേക്ഹാവൻ റിക്രിയേഷൻ സെന്ററിലാണ് മത്സരം അരങ്ങേറുന്നത്. രാവിലെ 8:00 മുതൽ വൈകുന്നേരം 5:00 വരെയാണ് മത്സര സമയം.
ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 ഡോളറും ചാമ്പ്യൻഷിപ്പ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 501 ഡോളറും ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 251 ഡോളറും ട്രോഫിയുമാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന വാശിയേറിയ പോരാട്ടത്തിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

