ദീപാവലി ഓഫറുമായി വെസ്റ്റ്പാക് ബാങ്ക്; പുതിയ അക്കൗണ്ട് തുറന്ന് 50 ഡോളർ ചെലവഴിച്ചാൽ 50 ഡോളർ ക്യാഷ്ബാക്ക്

സിഡ്നി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ഓസ്‌ട്രേലിയൻ ബാങ്കായ വെസ്റ്റ്പാക് . പുതിയതായി വെസ്റ്റ്പാക് ചോയ്‌സ് , സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിച്ച് 50 ഡോളർ ചെലവഴിക്കുന്നവർക്ക് 50 ഡോളർ ക്യാഷ്ബാക്ക് തിരികെ ലഭിക്കുന്ന പരിമിതകാല ഓഫറാണ് ബാങ്ക് അവതരിപ്പിച്ചത്.

18 വയസ്സിന് മുകളിൽ പ്രായമുള്ള പുതിയ ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവരായിരിക്കണം അപേക്ഷകർ (മുൻപ് അക്കൗണ്ട് ഉണ്ടായിരുന്നവർ അത് ക്ലോസ് ചെയ്ത് രണ്ട് വർഷം പൂർത്തിയായിരിക്കണം). ഇരു അക്കൗണ്ടുകളും ഒരേ വ്യക്തിയുടെ പേരിൽ തന്നെയായിരിക്കണം ആരംഭിക്കേണ്ടത്.

അക്കൗണ്ട് ആരംഭിച്ച് 15 ദിവസത്തിനകം വെസ്റ്റ്പാക് ചോയ്‌സ് അക്കൗണ്ടിൽ നിന്ന് കുറഞ്ഞത് 50 ഡോളറെങ്കിലും ചെലവഴിച്ചിരിക്കണം (പെൻഡിംഗ് പേയ്‌മെന്റുകൾ ഇതിൽ ഉൾപ്പെടില്ല). ദീപാവലി പ്രമാണിച്ചുള്ള ഈ പ്രത്യേക ഓഫർ പരിമിത കാലത്തേക്ക് മാത്രമായിരിക്കും ലഭ്യമാകുകയെന്നും, ഉപഭോക്താക്കൾ വെസ്റ്റ്പാക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് യോഗ്യതാ മാനദണ്ഡങ്ങളും നിബന്ധനകളും പൂർണ്ണമായി വായിച്ചു മനസ്സിലാക്കണമെന്നും ബാങ്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *