മലപ്പുറം: തിരൂരിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശിനിയായ ഇർഫാന (30)യും ഒന്നര വയസ്സുള്ള മകൻ അമൻ മാലിക്കും ആണ് മരിച്ചത്
യുവതി കുഞ്ഞുമായി ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു
മൃതദേഹങ്ങൾ തിരൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നാല് മാസം മുൻപ് യുവതിയുടെ അമ്മ മരിച്ചതിനെ തുടർന്ന് ഇർഫാന മാനസിക വിഷമത്തിലായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

