വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇമേര്‍ജ് – 2026 ബിസിനസ്സ് കോണ്‍ക്ലേവ് നാളെ കോയമ്പത്തൂരില്‍

കോയമ്പത്തൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് കോണ്‍ക്ലേവ് ഇമേര്‍ജ് 2026 ദി ബിസിനസ്സ് ഒക്ടേവ് നാളെ (സെപ്റ്റംബര്‍ 27, ഞായര്‍) കോയമ്പത്തൂരിലെ ഒ ബൈ താമരയില്‍ നടക്കും.രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ കല്യാണ്‍ സില്‍ക്‌സ് സ്ഥാപകന്‍ ടി. എസ്. പട്ടാഭിരാമന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കേരള ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍,വാക്കറൂ ഇന്റര്‍നാഷണല്‍ എം.ഡി വി.നൗഷാദ്,എഫ്.ആര്‍.ഐ.സി.എല്‍ പ്രസിഡന്റ് അഡ്വ.സി.ബി.മുകുന്ദന്‍,ഐ.ഐ.ടി.ബി-മൊണാഷ് റിസര്‍ച്ച് അക്കാദമി സി.ഇ.ഒ എം.എസ്.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.ഡബ്ല്യു.എം.സി ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍,ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സുരേന്ദ്രന്‍ കണ്ണാട്ട്,ഇന്ത്യന്‍ റീജിയന്‍ ചെയര്‍മാന്‍ മോഹന്‍ ബി.നായര്‍,പ്രസിഡന്റ് പത്മകുമാര്‍ പി.ബിസിനസ് ഫോറം പ്രസിഡന്റ് രാജന്‍ പി. നായര്‍, ട്രഷറര്‍ അരുള്‍ തോമസ് തുടങ്ങിയ സംഘടനാ ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരാകും.

രാവിലെ എട്ടു മണിക്ക് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന പരിപാടിയില്‍ ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാല് സാങ്കേതിക സെഷനുകള്‍ നടക്കും.’മാറുന്ന ലോകക്രമത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയും സാധ്യതകളും’ എന്ന വിഷയത്തില്‍ നടക്കുന്ന ആദ്യ സെഷനില്‍ എന്‍സൈന്‍സ് കണ്‍സള്‍ട്ടന്‍സി എം.ഡി മോഹന്‍ നായര്‍ മോഡറേറ്ററാകും.എം. എസ്. ഉണ്ണികൃഷ്ണന്‍ സംസാരിക്കും.

സമരു ഫിനാന്‍സ് സി.ഒ.ഒ ദിനേഷ് പൊതുവാള്‍ മോഡറേറ്ററാകുന്ന’സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള മാനേജ്‌മെന്റ് ഫിനാന്‍സ്’ സെഷനില്‍ ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ് സീനിയര്‍ പ്രസിഡന്റ് ഡോ. കെ.വി.ദിപു, കെയര്‍ റേറ്റിങ്‌സ് ഡയറക്ടര്‍ നിഖില്‍ സോണി എന്നിവര്‍ പാനലിസ്റ്റുകളായിരിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന ദി എവല്യൂഷന്‍ ഓഫ് ലെഗസി ഇന്‍ ബിസിനസ്’ സെഷനില്‍ ഡബ്ല്യു.എം.സി ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ഡോ. ആര്‍. രാജേഷ് കുമാര്‍ മോഡറേറ്ററാകും.ഗ്യാസ്വിജില്‍ ടെക്‌നോളജീസ് ഡയറക്ടര്‍ സി.കെ.പി.മേനോന്‍,കെ.സി.ടി ബിസിനസ് സ്‌കൂള്‍ പ്രൊഫസര്‍ ഡോ. ബി. പൂങ്കൊടി, വാസ്‌കോ സയന്റിഫിക്‌സ് എം.ഡി വിനോദ് മേനോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

തുടര്‍ന്ന് ‘റീഇന്‍വെന്റിങ് ഫോര്‍ എ കോംപറ്റിറ്റീവ് ഫ്യൂച്ചര്‍’ എന്ന വിഷയത്തില്‍ മോഹന്‍ നായര്‍ നയിക്കുന്ന സെഷനില്‍ എമറാള്‍ഡ് ജ്വല്ലറി ഇന്‍ഡസ്ട്രി എം.ഡി കെ.ശ്രീനിവാസന്‍, ദെന്ത് കെയര്‍ എം.ഡി ഡോ. ജോണ്‍ കുര്യാക്കോസ്,സി.എം.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒ ഡോ.എസ്.സന്ധ്യാ മേനോന്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിനും ഫീഡ്ബാക്ക് സെഷനും ശേഷം നാട്യവേദ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തവും തുടര്‍ന്ന് അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *