ഇടുക്കിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; നടപടി ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി

ഇടുക്കി: വാഴത്തോപ്പിൽ കഞ്ചാവ് കൈവശം വെച്ച യുവാവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. വാഴത്തോപ്പ് ഇടുക്കികോളനി കരയിൽ ഗാന്ധിനഗർ ചെരുവിളപുത്തൻവീട്ടിൽ ആനന്ദ് രാജേഷ് (27) ആണ് പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വാടകവീട്ടിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ 17.1 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഇടുക്കി പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്യാം എം.കെ., ജോർജ്കുട്ടി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്മിത, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിമ്മി ജേക്കബ്, സിവിൽ പൊലീസ് ഓഫീസർ ഡെന്നി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

സംസ്ഥാനത്ത് ലഹരിമരുന്നിന്റെ വിതരണവും ഉപയോഗവും തടയുന്നതിനായി കേരള പൊലീസ് നടപ്പിലാക്കുന്ന “ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്” എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. കുട്ടികളിലേക്കും യുവാക്കളിലേക്കും ലഹരിയെത്തിക്കുന്ന കണ്ണികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണവും പൊലീസ് അഭ്യർത്ഥിച്ചു. പരിസരങ്ങളിൽ ലഹരി വിൽപ്പനയോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ 9497932508 എന്ന ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പറിൽ അറിയിക്കാമെന്നും വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *