മുണ്ടക്കയം ചോറ്റിയിൽ റമ്പൂട്ടാൻ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

മുണ്ടക്കയം: കച്ചവടത്തിനായി കരാറെടുത്ത തോട്ടത്തിലെ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം. മുക്കൂർ മുണ്ടൂർ സ്വദേശി സുരേഷ് ലാൽ ആണ് അപകടത്തിൽ മരണപ്പെട്ടത്.

ചോറ്റിയിൽ രാവിലെ പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. വിൽപനയ്ക്കായി കരാറെടുത്ത റമ്പൂട്ടാൻ തോട്ടത്തിലെ മരത്തിൽ പക്ഷികളിൽ നിന്നും മറ്റും പഴങ്ങൾ സംരക്ഷിക്കുന്നതിനായി വല കെട്ടാൻ കയറിയതായിരുന്നു സുരേഷ് ലാൽ. മരത്തിന് മുകളിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *