പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിന് കിഴക്കുള്ള മൗണ്ട് ഹെലീനയിലുണ്ടായ വാഹനാപകടത്തിൽ ഇരുപതുകാരനായ യുവാവ് മരിച്ചു. വ്യാഴാഴ്ച രാത്രി 8.35-ഓടെ സോയേഴ്സ് റോഡിലായിരുന്നു അപകടം.
യുവാവ് സഞ്ചരിച്ചിരുന്ന ചുവന്ന മാസ്‍ഡ 3 കാർ റോഡിൽനിന്ന് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. വിവരമറിഞ്ഞ് എമർജൻസി സർവീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും യുവാവ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.
അപകടസ്ഥലത്ത് വിശദമായ പരിശോധന നടത്തിയ പോലീസ് സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

