വെസ്റ്റേൺ ഫ്രീവേ നവീകരണത്തിന് 550 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് ലിബറൽ സഖ്യം; കോമൺവെൽത്ത് ഫണ്ടിൽ നിന്ന് 100 കോടി ഡോളറും ഉറപ്പാക്കും

മെൽബൺ: അധികാരത്തിലെത്തിയാൽ വെസ്റ്റേൺ ഫ്രീവേ നവീകരണത്തിനായി ലിബറൽ-നാഷണൽസ് സഖ്യ സർക്കാർ 550 ദശലക്ഷം ഡോളർ അനുവദിക്കുമെന്ന് ലിബറൽ പാർട്ടി നേതാവ് ജെസ് വിൽസൺ എം.പി പ്രഖ്യാപിച്ചു. പദ്ധതിക്കായി കോമൺവെൽത്ത് ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്ന 100 കോടി ഡോളറിന് പുറമെയാണിത്. മുൻപ് ലേബർ പാർട്ടി പ്രഖ്യാപിച്ച സംസ്ഥാന വിഹിതത്തിന് തുല്യമായ തുകയാണ് ലിബറൽ സഖ്യവും ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

യാത്രാക്ലേശം പരിഹരിക്കുന്നതിനായി 30 കിലോമീറ്റർ ദൂരത്തിൽ അധിക പാതകൾ നിർമിക്കുന്നത് അടക്കമുള്ള വിപുലമായ പദ്ധതിരേഖയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ഫെറിസ്, ലീക്‌സ്, ഹോപ്കിൻസ് റോഡുകളുടെ നവീകരണവും മൗണ്ട് കോട്രൽ റോഡിൽ പുതിയ റാംപുകളുടെ നിർമാണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കൂടാതെ, മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിനായി പാതയിലുടനീളം മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധി സ്ഥിരമായി നിലനിർത്തുമെന്നും വിൽസൺ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *