ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ നടക്കും. ജലോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇത്തവണത്തെ മത്സരത്തിൽ ആകെ 71 വള്ളങ്ങളാണ് പുന്നമടയുടെ ഓളപ്പരപ്പിൽ മാറ്റുരയ്ക്കാനിറങ്ങുന്നത്.
നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് നാളെ ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

