കൊച്ചി: ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ASW SWC) മൂന്നാമത്തേതായ ‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (CSL) വെച്ചു നടന്ന ഔദ്യോഗിക ചടങ്ങിലാണ് അത്യാധുനിക യുദ്ധക്കപ്പൽ നാവികസേനയുടെ ഭാഗമായത്.


