ഡേറ്റിംഗ് ആപ്പില്‍ കാമുകയുടെ ചിത്രം ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; യുഗാണ്ട സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി : ഡേറ്റിങ് ആപ്പില്‍ പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈല്‍ നിര്‍മിക്കുകയും അതുവഴി പരിചയപ്പെട്ടയാളില്‍നിന്നു പണം തട്ടുകയും ചെയ്ത കേസില്‍ യുഗാണ്ട സ്വദേശി അറസ്റ്റില്‍.വീസ രേഖകളില്ലാതെ ബുറാഡി മേഖലയില്‍ അനധികൃതമായി താമസിക്കുന്ന മൈക്കല്‍ ഇഗയാണു (38) പിടിയിലായത്.

സ്വന്തം കാമുകിയുടെ ചിത്രം ഉപയോഗിച്ചാണു പ്രതി വ്യാജ പ്രൊഫൈല്‍ ഒരുക്കിയത്.സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പുരുഷന്മാരുടെ വിശ്വാസം നേടിയെടുക്കുന്ന ‘പെണ്‍കുട്ടി’ അസമില്‍നിന്നുള്ള അപൂര്‍വ എണ്ണ വാങ്ങുകയും പിന്നീട് വില്‍പന നടത്തുകയും ചെയ്യുന്ന ഒരു ലാഭകരമായ ബിസിനസ് ഐഡിയ എന്ന് പറഞ്ഞാണു പണം തട്ടിയത്.ഇത്തരത്തില്‍ ഡല്‍ഹി സ്വദേശിയില്‍നിന്ന് 1.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

ഇയാളില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്ടോപ്പ്, ആറ് ഡെബിറ്റ് കാര്‍ഡുകള്‍,22,500 രൂപ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റജിസ്റ്റര്‍ ചെയ്ത കുറഞ്ഞത് 14 സൈബര്‍ തട്ടിപ്പ് പരാതികളില്‍ മൈക്കല്‍ ഇഗയ്ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *