70 ന് മുകളില്‍ ഗജ വീരന്മാര്‍ പങ്കെടുക്കുന്ന ആനയടി പൂരം ജനുവരി 20ന്

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ആനയടി പൂരം ജനുവരി 20 ന് നടക്കും.
70 ല്‍ പരം ആനകള്‍ അണിനിരക്കുന്ന ഒരേ ഒരു പൂരവും ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ പൂരവുമാണ് ആനയടി പൂരം.

ഉഗ്രമൂര്‍ത്തിയായ നരസിംഹസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എന്നാല്‍ മഹാവിഷ്ണു ബിംബത്തിലാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആനയടി തേവര്‍ എന്ന പേരിലും അറിയപ്പെടുന്നു.തൃശൂര്‍ പൂരം പോലെ തന്നെ ആനയടി പൂരവും പൂരപ്രേമികള്‍ക്കിടയില്‍ പേര് നേടിയിട്ടുണ്ട്.70 ല്‍ പരം ഗജവീരന്മാര്‍ ഒരുമിച്ച് നെറ്റിപ്പട്ടം കെട്ടി തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച കാണാന്‍ നാടിന്റെ നാനാ ദേശങ്ങളില്‍ നിന്നും പൂരപ്രേമികളും ആനപ്രേമികളും ഒഴുകിയെത്തും.

Leave a Reply

Your email address will not be published. Required fields are marked *