മനസ്സ് എന്നത് അതീവ സുന്ദരവും,മനോഹരവുമായ ഒരു
സ്വയം പ്രവര്ത്തനസംവിധാനമാണ് .
നിലനില്‍പ്പിന്റെ തന്നെ ഏറ്റവും
വലിയ അതിശയങ്ങളില്‍,
ഒന്നുമാണത്.
മനുഷ്യന്റെ മനസ്സിന് തുല്യം വക്കാവുന്നതൊന്നും ഉണ്ടാക്കി എടുക്കുവാന്‍
ഇതുവരെയും മനുഷ്യന് സാദ്ധ്യമായിട്ടില്ല.
പുതിയ കാലത്തിന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളില്‍ ഒന്നായ സൂപ്പര്‍ കംപ്യൂട്ടറുമായി മനസ്സിനെ താരതമ്യപ്പെടുത്തിയാല്‍
മനസ്സോളം വിശാലമല്ല അവയൊന്നും
എന്ന് ബോധ്യമാകും.
ഒരൊറ്റ മനുഷ്യമനസ്സിന് ലോകത്തിലെ
സകല ലൈബ്രറികളെയും ഉള്‍കൊള്ളാനാകും.
മനസ്സിന്റെ സാധ്യതകള്‍ അനന്തമാണ്.മാസങ്ങള്‍ കൊണ്ട് കഠിന പ്രയത്നത്തിലൂടെ ആവിഷ്ക്കരിക്കുന്ന ഒരു സിനിമയെക്കാള്‍ ദൈര്‍ഘ്യമുള്ള സ്വപ്നങ്ങള്‍
ചില രാത്രികളില്‍ മണിക്കൂറുകളോളം
മനുഷ്യ മനസ്സില്‍ വളരെ നിസ്സാരമായ്
വിസ്മയം തീര്‍ക്കാറുണ്ട്.
എന്നാലും മനസ്സ് ശരീരത്തിന്റെ ഒരു ഭാഗമല്ല മനസ്സ് ഒരു യന്ത്രമാണ്.
വെറും ഒരു യന്ത്രം മാത്രം.അതുമായ് ഉപാധിയില്ലാതെ താദാത്മ്യപ്പെടുകഎന്നത് തെറ്റാണ്.അതിനെ മനസ്സിനെ യജമാനനാക്കരുത് അതും തെറ്റാണ്.
നിലനില്ക്കുക അതി സങ്കീര്‍ണ്ണമായ പ്രശ്നമാണ്.നിലനില്ക്കാതിരിക്കുക എന്നത്
എല്ലാ പ്രശ്നങ്ങളേയുംദുഃഖങ്ങളേയും,അതിജീവിച്ചു കഴിഞ്ഞു എന്നതുമാകുന്നു.
എന്നാല്‍ മനുഷ്യന് യജമാനനും,മനസ്സ് ഭൃത്യനുമാകുന്നതാണ് ശരിയായ രീതി.
ആയതിനാല്‍ മനുഷ്യന് നിലനില്ക്കുമ്പോള് ഇത്രയേറെ ആകുലതകള്‍
കഷ്ടപ്പാടുകള്‍ എന്നിവ സമ്മാനിക്കുന്ന യജമാനനായ മനസ്സിനെ ഉപേക്ഷിക്കേണ്ടതുണ്ട്.
എന്നാല്‍ ഒരു ഭൃത്യന് എന്ന നിലയില്‍ മനസ്സിനെ പരിത്യജിക്കാതിരിക്കുകതള്ളിക്കളയാതിരിക്കുക അങ്ങനെയായാല്‍ നഷ്ടപ്പെടുത്തിയാല്‍ അത് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവുമായിത്തീരും.
(Understand) എന്ന ഇംഗ്ലീഷ് പദം ഈ കാര്യത്തില്‍ വളരെ അര്‍ത്ഥവത്താണ്.
മനസ്സിനെ താഴെ നിറുത്തുക.നിങ്ങള്‍ അതിന് മേലെയാകുക.അതിനധീതനായ് നിലകൊള്ളുക.മനസ്സിന്റെ പ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ ഈ ലോകത്ത് ശാസ്ത്രമോ,സങ്കേതികതയോ,പരിജ്ഞാനമോ,കലയോ,സാഹിത്യമോ അങ്ങനെ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല.
നോക്കൂ മനസ്സ് ഇല്ലായിരുന്നെങ്കില്‍ മനുഷ്യരുടെ സര്‍വ്വ ആഡംമ്പരങ്ങളും, സുഖ സൗകര്യങ്ങളും അപ്രത്യക്ഷമായേനെ.യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടാതായേനെ പരീക്ഷണശാലകളില്‍ ആശീബ്ലുലി സുകള് കുമിഞ്ഞുകൂടില്ലായിരുന്നു.ലോകമാനവരാശിയെ വൈറസുകള്‍ മുള്‍മുനയില്‍ നിറുത്തില്ലായിരുന്നു.
എന്നാല്‍ അതേ മനസ്സില്ലായിരുന്നെങ്കില്‍ മനുഷ്യനും വെറുമൊരു ജന്തു
മാത്രമാകുമായിരുന്നു.ഇരുകാലുകളില്‍ നട്ടെല്ല് നിവര്‍ത്തി നില്ക്കുന്ന വെറും ജന്തു.
ആയതിനാല്‍ മനസ്സിനെ ഒരു ഭൃത്യനായ് -കൂടെക്കൂട്ടുക.
അതിന്‍പ്രകാരം ആയാല്‍ നന്ന് നിങ്ങള്‍ വിരലുകൊണ്ട് ഒരു പേപ്പറില്‍ ,എഴുതിയാല്‍ അത് – വായിക്കാനാകില്ല .കാരണം അതില്‍ അക്ഷരങ്ങള്‍ ഒന്നും തന്നെ – തെളിഞ്ഞു വന്നിട്ടുണ്ടാകില്ല,എന്നാല്‍ ഒരു പേന കൊണ്ട്.അതേ പേപ്പറില്‍ എഴുതിയാല്‍
അത് വായിക്കാനാകും. എന്നു കരുതി നിങ്ങള്‍ ഒരു പേനയായ് മാറരുത് മനസ്സിനേയും അപ്രകാരം ഉപയുക്തമാക്കുക.മരണമെന്ന ബോധം നമ്മുടെയൊക്കെ വേരുകളെ ദൃഡമാക്കി തുടങ്ങുമ്പോഴാണ് അഹംബോധം വിട്ടൊഴിയുന്നത്.മനസ്സും പിന് വാങ്ങി തുടങ്ങുന്നത്.അപ്പോഴാണ് ജീവിതത്തെ നാം യാഥാര്‍ത്ഥ്യത്തോടെ കാണാന്‍ ശ്രമിച്ചു തുടങ്ങുന്നത്.എന്നിട്ടും നമ്മള് ഏര്പ്പെട്ടുകൊണ്ടിരിക്കുന്നത.്ഒരു മാറ്റവും നമ്മളില്‍ ഉണ്ടായിട്ടില്ല എന്ന കളിയിലാണ്.വളരെ ദുഷ്ക്കരമായ കാര്യങ്ങളെ അഭിമുഖികരിക്കുമ്പോള്‍ ആകെ ഉലഞ്ഞു പോകാറുണ്ട്.എല്ലാത്തിനേയും ചെറിയ, ചെറിയ സന്തോഷത്തിന്റെ ഓര്‍മ്മകളാല്‍ മറികടക്കേണ്ടതുണ്ട്.
അഹംബോധവും, മനസ്സും കീഴ്പ്പെടുത്താത്ത ജീവിതം ഒരിക്കലും പൂര്‍ണ്ണമയും നഷ്ടപ്പെടുന്നില്ല.അല്പനേരത്തെ ഇടവേളക്ക് ശേഷം അവ ഭൂമിയില്‍ തളിര്പ്പുകളായ്
പിന്നെ. പൂക്കളായ്… ഉണ്ടാവും. ഉണ്ടാകണം .
മോട്ടിവേഷന്‍ ക്ലാസ്സില്‍ അദ്ധ്യാപകന് – വാചാലനായ് ,
പ്രസംഗിക്കുകയാണ്.
മനുഷ്യന് ജനിച്ചാല്‍.മരിക്കേണ്ടതും അനിവാര്യമാണ്.
മരണത്തെ തടയുവാനാകില്ല
എല്ലാവരും മരിക്കും.
ഇവിടെ എന്നോടൊപ്പം
ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ ഇരിക്കുന്നവര്‍ മരിക്കും.
ഇവിടെ എന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്ന,
നിങ്ങള്‍ എല്ലാവരും മരിക്കും.
ഇവിടെ എനിക്ക് സംസാരിക്കുവാന്‍ മൈക്ക് – റെഡിയാക്കി തന്നിട്ട് ആംമ്പ്ളി ഫയര്‍ യൂണിറ്റിനരുകില് ഇരിക്കുന്ന ഓപ്പറേറ്റര്‍ മരിക്കും .
ആരാണ് മരിക്കാത്തത്?!.
എന്തിനേറെ പറയുന്നു
ഒരു പക്ഷെ ‘ഈ ഞാന്‍
പോലും മരിച്ചെന്നിരിക്കും.


