പുലരിയിൽ മുറ്റത്തെത്തിടുന്നു
പുതുമനിറഞ്ഞ വാർത്തയുമായി
പൂമുഖത്തച്ചൻ കാത്തിരിക്കുന്നു
പുത്തൻ വാർത്തകൾ വായിച്ച് റിയാൻ
ചൂടേറും വാർത്തകൾ ഏറെയാണ്
ചൂടാറും മുൻപേവായിച്ചിടാൻ
ചൂരൽ കസേരയിലമർന്നിരുന്ന്
ശ്രദ്ധയോടെവായനതുടങ്ങിതാതൻ
ചായക്കപ്പും ചേർത്തുപിടിച്ചു
ചാരത്തെത്തിയപത്നിയെനോക്കി
ചൊല്ലിയചിലവാർത്തകൾ കേട്ട്
ചേതനയറ്റുനിന്നവരപ്പോൾ
പത്രവായനദിനചര്യയാക്കിയൽ
പലവിധയറിവുകൾ നേടിയെടുക്കാം
ലോകവാർത്തകൾ അറിയാം നമുക്ക്
ഇത്തിരിനേരം കണ്ടെത്തിടുക


