വാഷിംഗ്ടൺ: യുഎസുമായി അടിസ്ഥാനപരമായ അഭിപ്രായ ഭിന്നതയെന്ന് ഡെൻമാർക്ക് വിദേശ മന്ത്രി ലാർസ് റാസ്മ്യുസൻ പ്രതികരിച്ചു. സമവായത്തിലെത്താൻ ഒരു സംയുക്ത ടാസ്ക് ഫോഴ്സ് പരിഗണിക്കാം. കൂടുതൽ ചർച്ചകൾക്കും തയാറാണ്. അമേരിക്കയ്ക്ക് ഗ്രീൻലൻഡിൽ കൂടുതൽ സൈനിക കേന്ദ്രങ്ങൾ അനുവദിക്കുന്നതിലും തുറന്ന സമീപനമെന്നും ഡെൻമാർക്ക് അറിയിച്ചു.
ഗ്രീൻലന്‍ഡ് ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ തള്ളി ഡെന്മാർക്കും ഗ്രീൻലൻഡും. വൈറ്റ് ഹൗസിൽ ഒരു മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. യുഎസ്, ഡെൻമാർക്ക്, ഗ്രീൻലൻഡ് രാജ്യങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്.
ഗ്രീൻലൻഡ് നിലവിൽ സുരക്ഷിതമല്ലെന്നും രണ്ട് നായവണ്ടികൾ മാത്രമല്ലേയുള്ളൂ എന്നും ചോദിച്ച് ഗ്രീൻലൻഡ് പ്രധാനമന്ത്രിയെ ട്രംപ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. അമേരിക്കയ്ക്കും ഡെന്മാർക്കിനുമിടയിൽ ഒരു പക്ഷം പിടിക്കേണ്ടി വന്നാൽ ഡെന്മാർക്കിനൊപ്പം നിൽക്കുമെന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

