കെമാർട്ടിന്റെ ഏറ്റവും പുതിയ ഷോറൂം തുറന്നതോടെ വൻ ജനത്തിരക്ക്‌; കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

മെൽബൺ: പ്രമുഖ റീട്ടെയിൽ ഭീമനായ കെമാർട്ടിന്റെ ഏറ്റവും പുതിയ ഷോറൂം മാതൃകയിലുള്ള കെ ഹോം സ്റ്റോർ തുറന്നതോടെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക്.വിക്ടോറിയയിലെ ബോക്സ് ഹിൽ സൗത്തിൽ ജൂൺ 18-നാണ് 3,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ വമ്പൻ സ്റ്റോർ പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തിന് പിന്നാലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ ഒരേസമയം കാറുകളുമായി എത്തിയതോടെയാണ് റോഡുകളിൽ മണിക്കൂറുകളോളം നീണ്ട വൻ ബ്ലോക്ക് അനുഭവപ്പെട്ടത്.

സാധാരണക്കാരുടെ പ്രിയപ്പെട്ട ഫർണിച്ചർ ബ്രാൻഡായ ഐകിയയുടെ മാതൃകയിലാണ് ‘കെ ഹോം’ ഒരുക്കി യിരിക്കുന്നത്. ഇതിനുമുമ്പ് ഓൺലൈനിൽ മാത്രം ലഭ്യമായിരുന്ന അൻകോ ബ്രാൻഡിന്റെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെട്ട് കുറഞ്ഞ വിലയിൽ വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ വലിയ ട്രോളികളും, പൂക്കടകളുടെ മാതൃകയിലുള്ള ക്രമീകരണ ങ്ങളും, വമ്പൻ പാചക പാത്ര ശേഖരവുമൊക്കെയായി എത്തിയ ഈ പുതിയ പരീക്ഷണ സ്റ്റോറിനെ സ്വപ്ന ങ്ങൾ യാഥാർത്ഥ്യമാകുന്ന ഇടം എന്നാണ് കെമാർട്ട് ആരാധകർ വിശേഷിപ്പിച്ചത്.

എന്നാൽ സ്റ്റോറിലേക്കുള്ള തിരക്ക് കാരണം സമീപത്തുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ട്രാഫിക് കുരുക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം 8.5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. തിരക്ക് കാരണം പലർക്കും വഴിമാറി സഞ്ചരിക്കേണ്ടി വന്നു. വരും ദിവസങ്ങളിൽ തിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും മറ്റ് സ്ഥിരം യാത്രക്കാരും

Leave a Reply

Your email address will not be published. Required fields are marked *