സിഡ്‌നി: ക്രൈസ്തവ വിശ്വാസികൾക്ക് പുത്തൻ ദൃശ്യ-ശ്രാവ്യ അനുഭവം സമ്മാനിച്ചുകൊണ്ട് ‘കനിവിൻ തണലായ്’ എന്ന പുതിയ ഭക്തിഗാനം ആസ്വാദകരിലേക്ക്. പ്രമുഖ എഴുത്തുകാരനും ശ്രദ്ധേയനായ പ്രവാസി മലയാളിയും മലയാളി പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ടിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജിമ്മി ചാക്കോളമണ്ണിലാണ്. ഭക്തിസാന്ദ്രമായ വരികളും മനോഹരമായ സംഗീതവും കോർത്തിണക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത ഗായിക ജിനി ജോസാണ് ഈ ഗാനത്തിന്റെ പ്രധാന ആലാപനം നിർവ്വഹിച്ചിരിക്കുന്നത്. റിൽസി മാത്യു, അമൃത ഈപ്പൻ, നിയ മരിയ ജോസഫ് എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. ഷുഹൈബ് മുന്നയാണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷനും മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ റെക്കോർഡിംഗ് സ്റ്റുഡിയോയായ ഡൗൺടൗൺ സ്റ്റുഡിയോയിൽ വെച്ചാണ് ജോർജ്ജ് ആന്റണിയുടെ നേതൃത്വത്തിൽ റെക്കോർഡിംഗ് പൂർത്തിയാക്കിയത്. ഗാനത്തിന്റെ മനോഹരമായ ദൃശ്യാവിഷ്കാരത്തിന് ക്യാമറ ചലിപ്പിച്ചതും എഡിറ്റിംഗ് നിർവ്വഹിച്ചതും ബിജു രത്നമാണ്. നാലാമൻ മീഡിയ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് വിശ്വാസികളിൽ നിന്നും സംഗീതാസ്വാദകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
https://youtu.be/ei2NbDtip5Y?si=NYm68rDkQiaJoc9A

